Economics Guest lecturer interview on 23/11/2026
തിരുവനന്തപുരം സർക്കാർ വനിതാ കോളേജിലെ ഇക്കണോമിക്സ് വിഭാഗത്തിൽ 2026–27 അധ്യയന വർഷത്തേക്കുള്ള ഗസ്റ്റ് അധ്യാപക നിയമനത്തിനായുള്ള അഭിമുഖം 23/11/2026 (തിങ്കളാഴ്ച) പകൽ 10.00 മണിക്ക് കോളേജിൽ വെച്ച് നടത്തുന്നതാണ്.
നിലവിലുള്ള യു.ജി.സി. റെഗുലേഷൻ പ്രകാരം അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിനുള്ള യോഗ്യതയുള്ളവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാവുന്നതാണ്.
കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റിലോ അല്ലെങ്കിൽ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലോ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് മാത്രമേ അഭിമുഖത്തിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളൂ.
യോഗ്യത, ജനനത്തീയതി, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, അവയുടെ പകർപ്പുകൾ, പേര് രജിസ്റ്റർ ചെയ്തതിന്റെ തെളിവ് എന്നിവ സഹിതം ഉദ്യോഗാർത്ഥികൾ അഭിമുഖത്തിനായി കോളേജിൽ നേരിട്ട് ഹാജരാകേണ്ടതാണ്.








